ആലപ്പുഴ: കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക വിഡിയോ കോണ്ഫറന്സിങ്ങിനു വി-കണ്‍സോള്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചു തുടങ്ങി.
കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം പ്രഖ്യാപിച്ച ഇന്നവേഷന്‍ ചാലഞ്ചില്‍ ഒന്നാമതെത്തിയ ചേര്‍ത്തല
ഇന്‍ഫോപാര്‍ക്കിലെ ടെക്ജന്‍ഷ്യ കമ്പനി തയാറാക്കിയതാണ് വി-കണ്‍സോള്‍ ആപ്ലിക്കേഷന്‍. ഈ ആപ്പില്‍ വിവിധ വകുപ്പുകളിലെ ആവശ്യങ്ങള്‍ക്ക് ആയിരത്തിലധികം
അക്കൗണ്ടുകള്‍ (യൂസര്‍ ലൈസന്‍സ്) സൃഷ്ടിച്ചിട്ടുണ്ട്.
Bharatvc.nic.in എന്ന യുആര്‍എല്‍ (യൂണിഫോം റിസോഴ്സ് ലൊക്കേറ്റര്‍) ഉപയോഗിച്ചാണ് കേന്ദ്ര സര്‍ക്കാരിനു കീഴിലെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ആപ്
ലഭ്യമാക്കുന്നത്.
സംസ്ഥാന സര്‍ക്കാരും വി-കണ്‍സോള്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിനു ശ്രമം തുടങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ വിഡിയോ കോണ്‍ഫറന്‍സിങ്ങിന് ഈ ആപ് ഉപയോഗിക്കാവുന്നതാണെന്ന ടെക്നോപാര്‍ക്ക് സിഇഒയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഇതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിന് ഐടി സെക്രട്ടറി ചെയര്‍മാനായി കഴിഞ്ഞ ദിവസം ആറംഗ കമ്മിറ്റി രൂപീകരിച്ചിരുന്നു. ആപ് പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുന്ന ജോലി അവസാന ഘട്ടത്തിലാണ്.