ഇന്ത്യന്‍ വിപണിയെ ലക്ഷ്യമാക്കി ഗൂഗിളിന്റെ പുതിയ സ്മാര്‍ട് ഫോണ്‍

ഇന്ത്യന്‍ വിപണിയെ ലക്ഷ്യമാക്കി ഗൂഗിളിന്റെ പുതിയ സ്മാര്‍ട് ഫോണ്‍. GOOGLE PIXEL 4A എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .GOOGLE PIXEL 4A സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ 31999 രൂപയാണ് വില വരുന്നത് .എന്നാൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഒക്ടോബർ 16 മുതൽ ആരംഭിക്കുന്ന ബിഗ് ബില്യൺ സെയിലിലൂടെ വാങ്ങിക്കുന്നവർക്ക് 29999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

സവിശേഷതകൾ നോക്കുകയാണെങ്കിൽ 5.8 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2340 x 1080 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പഞ്ച് ഹോൾ കട്ട് ഔട്ട് സെൽഫി ആണ് ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു പ്രധാന ആകർഷണം. HDR+  സെർട്ടിഫൈഡ്  അതുപോലെ തന്നെ 19.5:9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട്