ഇന്ത്യയെ കാത്തിരിക്കുന്നത് വലിയ സാമ്പത്തിക തകര്‍ച്ചയെന്ന് ലോകബാങ്ക്‌

വാഷിങ്ടന്‍: പ്രതീക്ഷിച്ചതിലും വലിയ സാമ്പത്തിക തകര്‍ച്ചയാണ് ഇന്ത്യയെ കാത്തിരിക്കുന്നതെന്നു ലോക ബാങ്കിന്റെ മുന്നറിയിപ്പ്. സമ്പദ് വ്യവസ്ഥയുടെ അളവുകോലായ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജിഡിപി-ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്ട്)
ഇന്ത്യയില്‍ ഇക്കൊല്ലം 9.6ശതമാനം ഇടിയുമെന്ന് ദക്ഷിണേഷ്യയിലെ ഇക്കണോമിക് ഫോക്കസ് റിപ്പോര്‍ട്ടില്‍ ലോകബാങ്ക് പറയുന്നു.
ജിഡിപിയില്‍ 3.2% കുറവുണ്ടാകുമെന്നായിരുന്നു ജൂണിലെ പ്രവചനം. ലോക്ഡൗണും, ജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും
വരുമാനം ഇടിഞ്ഞതുമാണ് കാരണം. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ജിഡിപിയിലുണ്ടായ തകര്‍ച്ച 25 ശതമാനമാണ്.
കോവിഡിനു മുന്‍പേ സാമ്പത്തിക രംഗത്തുണ്ടായിരുന്ന മുരടിപ്പ് സ്ഥിതി രൂക്ഷമാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

.