ഐബിഎം ക്ലൗഡ് കംപ്യൂട്ടിങിലേയ്ക്ക്; വിഭജിച്ച് രണ്ടുകമ്പനിയാക്കും


ക്ലൗഡ് കംപ്യൂട്ടിങില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ഐബിഎം രണ്ടുകമ്പനികളാക്കി വിഭജിക്കുന്നു.
2021 അവസാനത്താടെ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രസ്ട്രക്ചര്‍ സര്‍വീസ് യൂണിറ്റിനെ പുതിയ പേരുനല്‍കി മറ്റൊരു കമ്പനിയാക്കും. നിലവില്‍ ആഗോള ടെക്‌നോളജി സര്‍വീസ് ഡിവിഷന്റെ ഭാഗമായ പുതിയ യൂണിറ്റില്‍ 4,600 കമ്പനികള്‍ക്കാണ് സേവനം നല്‍കുന്നത്.
6000 കോടി ഡോളറിന്റെ ഓര്‍ഡറാണ് നിലവില്‍ ഈ സ്ഥാപനത്തിനുള്ളത്.
സോഫ്റ്റ് വെയര്‍ വില്പനയിലെ മാന്ദ്യം മറികടക്കുന്നതിന്റെ ഭാഗമായി വന്‍വളര്‍ച്ചാ സാധ്യതയുള്ള ക്ലൗഡ് മേഖലയിലേയ്ക്ക് കമ്പനി ചുവടുവെയ്ക്കുകയാണ്.
വിഭജനത്തിനുശേഷം ഐബിഎമ്മിന്റെ സോഫ്റ്റ് വെയര്‍ ആന്‍ഡ് സൊലൂഷന്‍സ് പോര്‍ട്ട്‌ഫോളിയോയ്ക്കായിരിക്കും കൂടുതല്‍ വരുമാനം ലഭിക്കുകയെന്നും സിഇഒ അരവിന്ദ് കൃഷ്ണ പറയുന്നു.