റിസര്‍വ് ബാങ്ക് വായ്പാനയ പ്രതീക്ഷ;ഓഹരി വിപണിയില്‍ മുന്നേറ്റം

മുംബൈ: റിസര്‍വ് ബാങ്കിന്റെ പണവായ്പാവലോകന യോഗതീരുമാനം പുറത്തുവരാനിരിക്കെ ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്‌സ് 103 പോയന്റ് നേട്ടത്തില്‍ 40,286ലും
നിഫ്റ്റി 34 പോയന്റ് ഉയര്‍ന്ന് 11,868ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 624 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 314 ഓഹരികള്‍ നഷ്ടത്തിലുമാണ്. 49
49 ഓഹരികള്‍ക്ക് മാറ്റമില്ല. ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, എല്‍ആന്‍ഡ്ടി, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, സണ്‍ ഫാര്‍മ,
ടൈറ്റാന്‍, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. നെസ് ലെ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര,
ടിസിഎസ്, റിലയന്‍സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുമാണ്. എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ്.