കോവിഡാനന്തരം ഇന്ത്യ നിക്ഷേപ സുവര്‍ണഭൂമി: പ്രധാനമന്ത്രി


ന്യൂഡല്‍ഹി: കോവിഡാനന്തരം ഇന്ത്യ നിക്ഷേപങ്ങളുടെ സുവര്‍ണഭൂമിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാനഡയിലെ നിക്ഷേപകര്‍ക്കായി നടത്തിയ ഇന്ത്യ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു പ്രധാനമന്ത്രി.
സുതാര്യമായ ഭരണകൂടവും ലളിതമായ നടപടിക്രമങ്ങളും ഇന്ത്യയിലെ നിക്ഷേപരംഗത്തെ ആകര്‍ഷണീയമാക്കിയിട്ടുണ്ട്.
തൊഴില്‍, കൃഷി, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ നടത്തിയ പരിഷ്‌കാരങ്ങളിലൂടെ സ്വകാര്യ മേഖലയ്ക്കും നിക്ഷേപത്തിന് അവസരമൊരുങ്ങി. വിദേശ നിക്ഷേപ നടപടിക്രമങ്ങള്‍ അത്രമേല്‍ ലളിതമാക്കിയിട്ടുണ്ട്. ഇനിയുളള കാലത്ത് ഇന്ത്യയാണ് നിക്ഷേപത്തിന്റെ കേന്ദ്രം.കോവിഡ് വാക്‌സീന്‍ ഉല്‍പാദിപ്പിച്ചാല്‍ ലോകത്ത് ആവശ്യമുള്ളവര്‍ക്കെല്ലാം ഇന്ത്യ സഹായം എത്തിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.