ടിസിഎസ് ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഐടി കമ്പനി


ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ആഗോളതലത്തില്‍ ഏറ്റവും മൂല്യവത്തായ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) കമ്പനിയായി മാറി. വിപണി മൂലധനത്തിന്റെ കാര്യത്തില്‍ എതിരാളിയായ ആക്‌സെഞ്ചറിനെ മറികടന്നാണ് ടിസിഎസ് നേട്ടം കൈവരിച്ചിരിക്കുന്നത്. ടിസിഎസ് ഓഹരികള്‍ വ്യാഴാഴ്ച 3.19 ശതമാനം ഉയര്‍ന്ന് 2,825 രൂപയിലെത്തി. ഇതോടെ വിപണി മൂലധനം 144.73 ബില്യണ്‍ ഡോളറിലെത്തി.
നിലവില്‍ ആക്‌സെഞ്ചറിന്റെ മൂല്യം നാസ്ഡാക്കില്‍ 143.4 ബില്യണ്‍ ഡോളറാണ്. ഐബിഎമ്മിന്റെ വിപണി മൂലധനം നിലവില്‍ 118.2 ബില്യണ്‍ ഡോളര്‍ ആണ്.
സെപ്റ്റംബര്‍ അവസാനിച്ച രണ്ടാം പാദത്തില്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ച്ച വച്ചതിനെ തുടര്‍ന്നാണ് ടിസിഎസിന്റെ ഓഹരികള്‍ വ്യാഴാഴ്ച ഉയര്‍ന്നത്. 16,000 കോടി രൂപയുടെ ഓഹരി തിരിച്ചു വാങ്ങലും കമ്പനി പ്രഖ്യാപിച്ചിരുന്നു. ടിസിഎസ് ഒരു ഓഹരിക്ക് 12 രൂപ ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചു.