ദീര്‍ഘകാല വായ്പാ വിതരണത്തിനു കേരള ബാങ്ക് ക്യാംപെയ്ന് തുടങ്ങി. കോവിഡ് പ്രതിസന്ധിയില്‍ നിന്നു കര്‍ഷകരെ കരകയറ്റുന്നതിനും കാര്‍ഷികാനുബന്ധ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി നബാര്‍ഡ് സഹായധനത്തോടെയാണു വായ്പ. 31 വരെയാണിത്. കൃഷിത്തോട്ട നിര്‍മാണം, ട്രാക്ടര്‍, പവര്‍ടില്ലര്‍, കൊയ്ത്ത് മെതിയന്ത്രങ്ങള്‍ തുടങ്ങിയ കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങല്‍, കിണര്‍ കുഴിക്കല്‍, കുഴല്‍ക്കിണര്‍ നിര്‍മാണം, കിണര്‍ നവീകരണം, ഡ്രിപ്പ് ഇറിഗേഷന്‍, ലിഫ്റ്റ് ഇറിഗേഷന്‍, പമ്പ് ഹൗസ് സ്ഥാപിക്കല്‍, ഭൂമി കൃഷിയോഗ്യമാക്കല്‍, കയ്യാലകെട്ടല്‍, ബണ്ട് നിര്‍മാണം, വേലികെട്ടല്‍, തേനീച്ച വളര്‍ത്തല്‍, പശു, പോത്ത്, എരുമ, ആട് തുടങ്ങിയവ വളര്‍ത്തല്‍, മത്സ്യകൃഷി, കോഴിഫാം തുടങ്ങിയ സംരംഭങ്ങള്‍ക്കാണ് വായ്പ നല്‍കുന്നത്. പരമാവധി 15 വര്‍ഷം വരെ കാലാവധിയില്‍ വായ്പ ലഭിക്കും.