ഇന്നുമുതല്‍ ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പുവരെ ടിക്കറ്റ് റിസര്‍വ് ചെയ്യാം. ഓണ്‍ലൈനിലും ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളിലും അതുവരെ ടിക്കറ്റ് ലഭിക്കും.
പുറപ്പെടുന്ന സമയത്തിന് അരമണിക്കൂര്‍ മുമ്പ് രണ്ടാമത്തെ റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കുന്നതിനുള്ള പ്രീകോവിഡ് സംവിധാനം പുന:സ്ഥാപിക്കാനാണ് ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചത്. പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് പതിവ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. നിലവില്‍ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസുകളാണ് നടത്തി വരുന്നത്.
പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ ഇന്ത്യന്‍ റെയില്‍വേ പ്രത്യേക പാസഞ്ചര്‍ ട്രെയിനുകള്‍ ആരംഭിച്ചപ്പോള്‍, ട്രെയിനുകള്‍ പുറപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് രണ്ടാമത്തെ റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കിയിരുന്നു. എന്നാല്‍ ഇന്ന് മുതല്‍ പഴയ രീതിയിലേയ്ക്ക് മാറും.
ട്രെയിന്‍ പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പെങ്കിലും ആദ്യത്തെ ചാര്‍ട്ട് തയ്യാറാക്കും. തുടര്‍ന്ന് ടിക്കറ്റ് റദ്ദാക്കല്‍ കാരണം സീറ്റുകള്‍ ഒഴിഞ്ഞാല്‍, രണ്ടാമത്തെ ചാര്‍ട്ട് തയ്യാറാക്കുന്നതുവരെ പിആര്‍എസ് കൌണ്ടറുകളിലൂടെയും ഓണ്‍ലൈനിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം.
റീഫണ്ട് നിയമങ്ങളിലെ വ്യവസ്ഥകള്‍ അനുസരിച്ച് ഈ സമയത്ത് ടിക്കറ്റുകള്‍ റദ്ദാക്കുകയും ചെയ്യാം.