ഐഫോണ്‍ 11 നൊപ്പം 14,900 രൂപയുടെ എയര്‍പോഡ്‌സ് സൗജന്യം

ദീപാവലി ഓഫറിന്റെ ഭാഗമായി ആപ്പിള്‍ സ്റ്റോറില്‍നിന്ന് ഐഫോണ്‍ 11 വാങ്ങുന്നവര്‍ക്ക് എയര്‍പോഡ്‌സ് സൗജന്യമായി ലഭിക്കും. പുതിയതായി ഇന്ത്യയില്‍ ആരംഭിച്ച ഓണ്‍ലൈന്‍ സ്റ്റോറിലെ ഓഫറിന്റെ ഭാഗമായാണിത്. ഒക്ടോബര്‍ 17 മുതലാണ് ഇത് ലഭ്യമാകുക. എയര്‍പോഡിന് 14,900 രൂപയാണ് വില.
ഇകൊമേഴ്‌സ് സ്ഥാപനങ്ങളായ ആമസോണും ഫ്‌ളിപ്കാര്‍ട്ടും ഉയര്‍ത്തുന്ന വെല്ലുവളി നേരിടാനാണ് ആപ്പിള്‍ ഇസ്റ്റോര്‍ ഓഫര്‍ പ്രഖ്യാപിച്ചത്.
ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവെലില്‍ ഐ ഫോണ്‍ 11ന് ആമസോണില്‍ 50,000 രൂപയ്ക്കുതാഴെയായിരിക്കും വിലയെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ആപ്പിള്‍ സ്റ്റോറിലാകട്ടെ
ഐ ഫോണ്‍ 11ന്റെ അടിസ്ഥാന മോഡലിന് 68,300 രൂപയുമാണ് വില.