പാകിസ്ഥാനിലും ടിക് ടോക് നിരോധിച്ചു

പാകിസ്താനില്‍​ ചൈനീസ്​ ആപ്പായ ടിക്​ടോക് നിരോധിച്ചു. സദാചാരവിരുദ്ധവും അസഭ്യവുമായ ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനെ തുടർന്നാണ് ടിക്​ടോക് നിരോധിച്ചത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ പാകിസ്താന്‍ ടെലികമ്യൂണിക്കേഷന്‍ അതോറിറ്റിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

ടിക്​ടോക്കില്‍ സമാനരീതിയിലുള്ള ഉള്ളടക്കമാണ് നിരന്തരം പോസ്റ്റ് ചെയ്യുന്നത്. നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കുന്നതില്‍ ടിക്​ടോക് പരാജയപ്പെട്ടു.  നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് ടിക് ടോക് ഏര്‍പ്പെടുത്തുന്ന സംവിധാനം തൃപ്തികരമാണോ എന്ന് പരിശോധിക്കും. അതിന്‍റെ അടിസ്ഥാനത്തില്‍ നിരോധന തീരുമാനം പിന്‍വലിക്കണമോ എന്ന് അവലോകനം ചെയ്യുമെന്നും അതോറിറ്റി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.