എടിഎമ്മില്‍ കാര്‍ഡിട്ട് നിര്‍ദ്ദേശം നല്‍കിയാലും ചിലപ്പോഴൊക്കെ പണം ലഭിക്കാറില്ല. എന്നാല്‍ അക്കൗണ്ടില്‍ നിന്ന് പണം പോയതായി മെസ്സേജും ലഭിക്കും. ഒരിക്കലെങ്കിലും ഈ പ്രതിസന്ധിയില്‍ എല്ലാവരും പരിഭ്രമിച്ചിട്ടുണ്ടാകും. ഈ അവസരത്തില്‍ തന്റേതല്ലാത്ത കാരണത്താല്‍ പണം നഷ്ടപ്പെട്ട ഉപഭോക്താവ് നഷ്ടപരിഹാരത്തിന് അര്‍ഹനാണെന്ന് ആര്‍ ബി ഐ വ്യക്തമാക്കുന്നു.
തിരികെ എത്തിയില്ലെങ്കില്‍ ദിവസമൊന്നിന് 100 നിരക്കില്‍ നഷ്ടപരിഹാരം ലഭിക്കും. എടിഎം മെഷിന്റെ തകരാര്‍ മൂലമോ മറ്റോ ഇങ്ങനെ അക്കൗണ്ടില്‍ നിന്ന് പണം പോയാല്‍ അത് ബാങ്ക് സ്വന്തം
ഉത്തരവാദിത്വത്തില്‍ തിരികെ നല്‍കണം. ആര്‍ ബി ഐ നിര്‍ദേശമനുസരിച്ച് അഞ്ച് ദിവസത്തിനകം പണം തിരികെ അക്കൗണ്ടിലേക്കിടണം. ഇതില്‍ പരാജയപ്പെടുന്ന പക്ഷം ശേഷം വരുന്ന ഒരോ ദിവസവും 100 രൂപ വീതം നഷ്ടപരിഹാരമായി നല്‍കണം. പരാതി നല്‍കി 30 ദിവസത്തിന് ശേഷവും നടപടിയുണ്ടായില്ലെങ്കില്‍ ബാങ്കിംഗ് ഓംബുഡ്‌സ്മാനെ സമീപിക്കാം. ആര്‍ ബി ഐ പോര്‍ട്ടലിലെ കംപ്ലെയിന്റ് മാനേജ്‌മെന്റ് സിസ്റ്റം വഴി പരാതി നല്‍കാം.