എം.ജി ഗ്ലോസ്റ്റര്‍ വിപണിയിലെത്തി

എം ജി മോട്ടോര്‍ ഇന്ത്യയുടെ പ്രഥമ ഓട്ടോണമസ് (ലെവല്‍ 1) പ്രീമിയം എസ് യു വി, എം ജി ഗ്ലോസ്റ്റര്‍ വിപണിയിലെത്തി. ന്യൂഡല്‍ഹി എക്സ് ഷോറൂം ഉദ്ഘാടന വില 28.98 ലക്ഷം രൂപ. പ്രീമിയം, ലക്ഷ്വറി ഗ്ലോസ്റ്ററിന്റെ വിലയുടെ റേഞ്ച് 25 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെയാണ്. സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്, സാവി എന്നീ നാല് പതിപ്പുകളില്‍ ലഭ്യം. 6- സീറ്റര്‍, 7 സീറ്റര്‍ ആഡംബര ബക്കറ്റ് സീറ്റ്, ഇരുചക്ര ഡ്രൈവ്, നാലു ചക്ര ഡ്രൈവ്, ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ ഉള്‍പ്പെടെ രണ്ട് എഞ്ചിന്‍ ഓപ്ഷന്‍ എന്നിവയാണ് സവിശേഷതകള്‍.
ആഡംബരത്തിന്റെയും സാങ്കേതിക വിദ്യയുടേയും മിശ്രണമാണ് സാവി ട്രിം. വില 35.38 ലക്ഷം രൂപ. വ്യവസായത്തിലെ തന്നെ ആദ്യ ക്യാപ്റ്റന്‍ സീറ്റുമായാണ് സാവി എത്തുന്നത്. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം, കൊലീഷന്‍ വാണിങ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്ങ് എന്നിവയാണ് പ്രധാന ഘടകങ്ങള്‍. ഗ്ലോസ്റ്റര്‍ ഉപഭോക്താക്കള്‍ക്ക് അതിനൂതനമായ ഒരു ഉടമസ്ഥതാ പാക്കേജായ മൈ എം ജി ഷീല്‍ഡ് പുതിയൊരു ഓഫറാണ്. 3+3+3 പാക്കേജാണ് മറ്റൊന്ന്. 3 വര്‍ഷമോ 100,000 കിലോമീറ്ററോ വാറന്റി, 3 വര്‍ഷ റോഡ് സൈഡ് അസിസ്റ്റന്‍സ്, 3 ലേബര്‍ ഫ്രീ സര്‍വീസ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ഉദ്ഘാടന വില ഒക്ടോബര്‍ 31 വരെയോ 2000 ബുക്കിംഗ് വരെയോ മാത്രമേ ഉണ്ടാകു. സമാനതകളില്ലാത്ത ആഡംബരത്തിന്റെയും സാങ്കേതിക വിദ്യയുടേയും ഓഫ്- റോഡ് വിസ്മയത്തിന്റെയും മിശ്രണമാണ് എം ജി ഗ്ലോസ്റ്ററെന്ന് കമ്പനി പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ഛബ പറഞ്ഞു. ഷാര്‍പ്പും സാവി ട്രിപ്പും എത്തുന്നത് സ്നോ, മഡ്, സാന്‍ഡ്, ഇക്കോ, സ്പോര്‍ട്ട്, നോര്‍മല്‍, റോക്ക് ഡ്രൈവിംഗ് മോഡലുകളിലാണ്.