ബി.എം.ഡബ്ലിയു ബി.എസ് ജി.6 വില കേരളത്തില്‍ 2.45 ലക്ഷം രൂപ

ര്‍മ്മന്‍ ആഡംബര മോട്ടോർസൈക്കിൾ നിർമാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ബിഎസ്6 GS 310 ഇരട്ടകളെ അവതരിപ്പിച്ചു. ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന പരിഷ്ക്കരിച്ച എൻജിനും അല്പം സ്റ്റൈലിംഗ് പരിഷ്‌കാരങ്ങളുമായി വില കാര്യമായി കുറച്ചാണ് പുത്തൻ ജി 310 ഇരട്ടകളെ എത്തിച്ചിരിക്കുന്നത്. 

2.45 ലക്ഷം രൂപയാണ് 2020 ബിഎംഡബ്ള്യു ജി 310 ആറിന്റെ എക്‌സ്-ഷോറൂം വില. ബിഎസ്4 പതിപ്പിനേക്കാൾ 54,000 രൂപ കുറവാണ് പുത്തൻ ജി 310 ആറിന്. എന്നാൽ, അഡ്വഞ്ചർ മോഡൽ ആയ ജി 310 ജിഎസിന്റെ കാര്യത്തിൽ 64,000 രൂപയാണ് കുറിച്ചിരിക്കുന്നത്. പുത്തൻ മോഡലിന് 2.85 ലക്ഷം ആണ് വില. 3.49 ലക്ഷം ആയിരുന്നു ബിഎസ്4 പതിപ്പിന്റെ വില. പുത്തൻ എൽഇഡി ഹെഡ്‍ലാംപ് ആണ് ബൈക്കുകളിലെ പ്രധാന മാറ്റം.

2018 ജൂലായിലാണ് ജി 310 ആർ, ജി 310 ജിഎസ് എന്നീ മോഡലുകൾ ലോഞ്ച് ചെയ്തത്.  ടിവിഎസ് മോട്ടോർ കമ്പനിയുമായുള്ള പങ്കാളിത്തത്തിലാണ് ഈ മോഡലുകളുടെ ഇന്ത്യയിലെ നിര്‍മ്മാണം. റാലി സ്റ്റൈൽ, പ്ലെയിൻ പോളാർ വൈറ്റ്, 40 യിയേഴ്സ് ജിഎസ് എഡിഷൻ എന്നിങ്ങനെ മൂന്ന് പതിപ്പുകളിൽ ആണ് 2020 ജി 310 ജിഎസ് എത്തിയിരിക്കുന്നത്. ടെയിൽ ലാമ്പിനും ഇൻഡിക്കേറ്ററുകൾക്കും എൽഇഡി ലൈറ്റ് ആണ്. 5-സ്പോക്ക് അലോയ് വീലുകൾ, സ്വർണ നിറത്തിലുള്ള മുൻ സസ്പെൻഷൻ ഫോർക്ക് എന്നിവ ഇരു ബൈക്കുകളിലും മാറ്റമില്ലാതെ തുടരുന്നുണ്ട്. ഷാർപ് ആയ ഫ്ലൈലൈൻ, പൊങ്ങി നിൽക്കുന്ന മുൻപിലെ മഡ്ഗാർഡ്, വിൻഡ് ഷീൽഡ്, ഉയർന്ന പിൻ അസംബ്ലി എന്നിവയാണ് ജി 310 ജിഎസ് മോഡലിന്റെ ഫീച്ചറുകൾ. കോസ്മിക് ബ്ലാക്ക്, പോളാർ വൈറ്റ്, ലൈംസ്റ്റോൺ മെറ്റാലിക് (സ്റ്റൈൽ സ്പോർട്ട്) എന്നിങ്ങനെ 3 നിറങ്ങളിലാണ് പുത്തൻ ജി 310 ആർ വില്പനക്കെത്തിയിരിക്കുന്നത്.