അജയ് ദേവ്ഗണിന്റെ വാഹനശേഖരത്തിലേക്ക് ബി.എം.ഡബ്ല്യു X7

ബോളിവുഡിലെ വാഹനപ്രേമികളില്‍ മുന്‍നിരയിലായ അജയ് ദേവ്ഗണിന്റെ ഗ്യാരേജിലേക്ക് പുതിയൊരു അതിഥി കൂടിയെത്തി. ബി.എം.ഡബ്ല്യുവിന്റെ ഏറ്റവും പുതിയ എസ്.യു.വിയായ എക്‌സ്7. പുതിയ വാഹനത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്. 2019 ജൂലൈയിലാണ് ബി.എം.ഡബ്ല്യു എക്‌സ്7 എസ്.യു.വി ഇന്ത്യയില്‍ അവതരിപ്പിച്ചത്. 92.50
92.50 ലക്ഷം രൂപ മുതല്‍ 1.07 കോടി രൂപ വരെയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറും വില. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനത്തിനൊപ്പം എട്ട് സ്പീഡ് സ്റ്റെപ്പ് ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് എക്‌സ്7ല്‍ നല്‍കിയിട്ടുള്ളത്. ആറ് സീറ്ററാണ് ഈ എസ്.യുവി.
റോള്‍സ് റോയിസ് കള്ളിനന്‍, മസരാറ്റി ക്വാട്രോപോര്‍ട്ട്, മുന്‍തലമുറ എക്‌സ്7, മെഴ്‌സിഡസ് ബെന്‍സ് എസ്‌ക്ലാസ്, വോള്‍വോ എക്‌സ്.സി90, ഔഡി എസ്5 സ്‌പോര്‍ട്ട്ബാക്ക്, ബി.എം.ഡബ്ല്യു ഫൈവ് സീരീസ്, മിനി കൂപ്പര്‍, ഔഡി ക്യൂ7, മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍ക്ലാസ്, ബി.എം.ഡബ്ല്യു Z4 തുടങ്ങിയ വാഹനങ്ങളാണ് അദ്ദേഹത്തിന്റെ ശേഖരത്തിലുള്ളത്.