ജോലി സ്ഥലവും സമയവും ജീവനക്കാര്‍ക്ക് തീരുമാനിക്കാം; മൈക്രോസോഫ്റ്റ്

മൈക്രോ സോഫ്റ്റില്‍ ഇനി ജോലി സ്ഥലവും സമയവും ജീവനക്കാരുടെ ഇഷ്ടത്തിന് തീരുമാനിക്കാം. ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാവുന്ന സൗകര്യം സ്ഥിരമായി നല്‍കാനൊരുങ്ങുകയാണ് മൈക്രോ സോഫ്റ്റ്. കോവിഡിന് ശേഷമുള്ള കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. ആഴ്ചയില്‍ പകുതിയെങ്കിലും വീട്ടിലിരുന്ന് ജോലി ചെയ്യാം. മാനേജര്‍മാര്‍ക്ക് മുഴുവന്‍ സമയവും വീട്ടിലിരുന്ന് ജോലി ചെയ്യാം. ജീവനക്കരുടെ താത്പര്യവും ബിസിനസും ഒരുമിച്ച് മുന്നോട്ടുകൊണ്ടു പോകുന്ന ഒരു ജോലി സംസ്‌കാരം ഉണ്ടാക്കാനാണ് ശ്രമമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നു.
ജീവനക്കാര്‍ക്ക് കമ്പനിയെ അറിയിച്ച് ജോലിസ്ഥലം സമയം എന്നിവയെല്ലാം മാറ്റാമെന്ന് കമ്പനിയുടെ ചീഫ് പീപ്പിള്‍സ് ഓഫീസര്‍ കാത്തലീന്‍ ഹോഗന്‍ ഔദ്യോഗിക ബ്ലോഗില്‍ പറഞ്ഞു. മറ്റ് സ്ഥലങ്ങളില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഓഫീസ് തുടങ്ങാനുള്ള പണം കമ്പനി നല്‍കും.