ടിക്‌ടോക് പോയാല്‍ റോപോസോ ഡൗണ്‍ലോഡ് ചെയ്തത് 10 കോടി പേര്‍

ഇന്ത്യന്‍ നിര്‍മിതഷോാര്‍ട്ട് വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ റോപോസോ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഡൗണ്‍ലോഡ് ചെയ്തത് പത്ത് കോടിയിലധികം പേരെന്ന് കമ്പനി. ഒരു ഇന്ത്യന്‍ നിര്‍മിത
ഷോര്‍ട്ട് വീഡിയോ ആപ്പ് ആദ്യമായാണ് ഈ നേട്ടം കൈവരിക്കുന്നതെന്നും കമ്പനി പറഞ്ഞു. ടിക് ടോക്ക് രാജ്യത്ത് ലഭ്യമായിരുന്ന കാലത്ത് തന്നെ എതിരാളിയായി
രംഗപ്രവേശം ചെയ്ത ഷോര്‍ട്ട് വീഡിയോ ആപ്ലിക്കേഷനാണ് റോപോസോ.
റോപോസോയുടെ മാതൃസ്ഥാപനമായ ഗ്ലാന്‍സ് ഗ്ലാന്‍സ് എന്ന പ്ലാറ്റ്‌ഫോമും പ്രതിദിനം 10 കോടി സജീവ ഉപയോക്താക്കള്‍ എന്ന കടമ്പ കടന്നതായി കമ്പനി അറിയിച്ചു.
ഗുരുഗ്രാം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഷോര്‍ട്ട് വീഡിയോ ഷെയറിങ് ആപ്ലിക്കേഷനാണ് റോപോസോ. ഇതില്‍ മലയാളം ഉള്‍പ്പടെ 12 ഇന്ത്യന്‍ ഭാഷകളില്‍ സേവനം
ലഭ്യമാണ്. പ്രതിദിനം 200 കോടിയിലധികം പേര്‍ വീഡിയോ കാണുന്നുണ്ടെന്നാണ് കണക്കുകള്‍.