പ്രഖ്യാപനങ്ങള്‍ ഏറ്റില്ല: നിഫ്റ്റി 12,000ന് താഴെ ക്ലോസ് ചെയ്തു


മുംബൈ: തുടര്‍ച്ചയായി എട്ടാമത്തെ ദിവസവും ഓഹരി വിപണിയില്‍നേട്ടം. സെന്‍സെക്‌സ് 84.31 പോയന്റ് ഉയര്‍ന്ന് 40,593.80ലും നിഫ്റ്റി 16.80 പോയന്റ് നേട്ടത്തില്‍ 11,931ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, ഫാര്‍മ ഓഹരികളാണ് നേട്ടത്തിന് പിന്നില്‍
ധനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ പ്രതീക്ഷിച്ച് തുടക്കത്തില്‍ വിപണി കാര്യമായി ഉയര്‍ന്നെങ്കിലും നേട്ടം നിലനിര്‍ത്താനായില്ല. പ്രഖ്യാപനങ്ങള്‍ വിപണിയില്‍ പ്രതിഫലിച്ചില്ല. ബിഎസ്ഇയിലെ 927 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1713 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 184 ഓഹരികള്‍ക്ക് മാറ്റമില്ല..
ഐടിസി, ഇന്‍ഫോസിസ്, യുപിഎല്‍, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി എയര്‍ടെല്‍, ഗെയില്‍, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ലൈഫ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഐടി, ഫാര്‍മ എന്നിവ ഒഴികെയുള്ള സൂചകകള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള് ക്യാപ് സൂചികകള്‍ 0.4ശതമാനവും താഴ്ന്നു.