പ്രവാസികള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: ലോക്ഡൗണ്‍ കാരണം തിരികെ വിദേശത്തേക്ക് പോകാന്‍ കഴിയാത്ത പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത് 50 കോടി രൂപയെന്ന് നോര്‍ക്ക.
5000 രൂപ വീതം ഒരു ലക്ഷം പേര്‍ക്ക് നല്‍കി. ജനുവരി ഒന്നിനു ശേഷം ലീവിന് നാട്ടിലെത്തുകയും ലോക്ഡൗണ്‍ പ്രഖ്യാപിച്ച തിയതിക്കകം തിരികെ പോകാന്‍ കഴിയാതെ വരികയും
ചെയ്തവര്‍ക്കാണ് സഹായം പ്രഖ്യാപിച്ചിരുന്നത്. മതിയായ രേഖകള്‍ സമര്‍പ്പിക്കാത്ത അപേക്ഷകര്‍ക്ക് വീണ്ടും അപേക്ഷിക്കാം. www.norkaroots.org എന്ന വെബ്‌സൈറ്റില്‍ covid support എന്ന ലിങ്കില്‍ ക്ലിക് ചെയ്തു തിരുത്തലുകള്‍ വരുത്തുക എന്ന ഒപ്ഷനില്‍ പോയി അനുബന്ധ രേഖകള്‍ ഒക്ടോബര്‍ 23നകം സമര്‍പ്പിക്കാം.
എന്‍ആര്‍ഐ അക്കൗണ്ട് സമര്‍പ്പിച്ചവര്‍ക്ക് തുക കൈമാറിയിട്ടില്ല. ഇത്തരം അപേക്ഷകരെ നോര്‍ക്കാറൂട്ട്‌സില്‍ നിന്നും ബന്ധപ്പെടുന്ന മുറയ്ക്ക് സേവിംങ്‌സ് ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കണം. മതിയായ രേഖകള്‍ സമര്‍പ്പിക്കുന്ന ബാക്കിയുളളവര്‍ക്ക് സഹായധനം അനുവദിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ അറിയിച്ചു.