യുട്യൂബിലൂടെ ഉല്‍പന്നങ്ങള്‍ വില്‍ക്കാം

യൂട്യൂബ് വീഡിയോകളില്‍ കാണുന്ന ഉല്‍പന്നങ്ങള്‍ ഓണ്‍ലൈനില്‍ വില്‍ക്കാനൊരുങ്ങുകയാണ് യൂട്യൂബ്. ആമസോണിലൂടെയോ ഫ്‌ളിപ്കാര്‍ട്ടിലൂടെയോ അല്ല. യൂട്യൂബ് തന്നെ നേരിട്ട് യൂട്യൂബിലൂടെ ഉല്‍പന്നങ്ങള്‍ വില്‍ക്കും.
അതിന് വേണ്ടി വീഡിയോകളില്‍ പ്രത്യക്ഷപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ യൂട്യൂബ് സോഫ്റ്റ് വെയറില്‍ ടാഗ് ചെയ്യാന്‍ യൂട്യൂബ് ക്രിയേറ്റര്‍മാരോട് ആവശ്യപ്പെടും. വില്‍പ്പനക്കായി ഷോപ്പിഫൈയുമായി ചേര്‍ന്ന് ഒരു ഇകൊമേഴ്‌സ് സേവനം യൂട്യൂബുമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഗൂഗിള്‍ തുടങ്ങിക്കഴിഞ്ഞു.
വീഡിയോകള്‍ക്കൊപ്പം പ്രദര്‍ശിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ ക്രിയേറ്റര്‍മാരുടെ നിയന്ത്രണമുണ്ടാവും. ഇത് വെറുമൊരു പരീക്ഷണമാണെന്നാണ് യൂട്യൂബ് പറയുന്നു.
നിലവില്‍ വലിയൊരു പരസ്യ വിതരണ സംവിധാനമായ യൂട്യൂബിനെ ആമസോണ്‍, ആലിബാബ ഗ്രൂപ്പ് പോലുള്ള ഇകൊമേഴ്‌സ് സേവനങ്ങളോട് മത്സരിക്കാന്‍ പ്രാപ്തമാക്കാന്‍ ഈ പുതിയ
സംവിധാനത്തിനാവുമെന്നാണ് വിലയിരുത്തല്‍.