സാമ്പത്തികശാസ്ത്ര നോബല്‍ പോള്‍ മില്‍ഗ്രോമിനും റോബര്‍ട്ട് വില്‍സണും


സ്‌റ്റോക്ക്‌ഹോം: 2020ലെ സാമ്പത്തികശാസ്ത്ര നോബല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞരായ പോള്‍ മില്‍ഗ്രോം, റോബര്‍ട്ട്
വില്‍സണ്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ലേല സിദ്ധാന്തത്തില്‍ പരിഷ്‌കരണം കൊണ്ടുവന്നതിനും പുതിയ ലേല ഘടനകള്‍ കണ്ടെത്തിയതിനുമാണ് ഇരുവര്‍ക്കും പുരസ്‌കാരമെന്ന് നോബല്‍ നിര്‍ണയ സമിതി പറഞ്ഞു.