എയ്‌സിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം; 45 ശതമാനം കാഷ് ബാക്ക്

ഉപയോഗത്തിനനുസരിച്ച് 45 ശതമാനം കാഷ്ബാക്ക് നല്‍കുന്ന എയ്‌സ് ക്രെഡിറ്റ് കാര്‍ഡ് ആക്‌സിസ് ബാങ്ക് പുറത്തിറക്കി. ഗൂഗിള്‍ പേ, വീസ എന്നിവയുമായി സഹകരിച്ച് പ്രതിദിനം ഉപയോഗിക്കുമ്പോഴാണ് 45 ശതമാനം കാഷ്ബാക്ക് ലഭിക്കുക. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതും പലചരക്കു സാധനങ്ങള്‍ ഓണ്‍ലൈനിലൂടെ വാങ്ങുന്നതും അടക്കമുള്ളവയ്ക്ക് 45 ശതമാനം കാഷ്ബാക്കാണു ലഭിക്കുക. സ്വിഗ്ഗി, സോമാറ്റോ, ബിഗ്ബാസ്‌ക്കറ്റ്, ഗ്രോഫേഴ്‌സ്, ഒല തുടങ്ങിയ സ്ഥാപനങ്ങളിലെ ഇടപാടുകള്‍ക്കാണിങ്ങനെ കാഷ്ബാക്ക് ലഭിക്കുന്നത്.
മൊബൈല്‍ റീചാര്‍ജ്, ബില്‍ അടക്കല്‍ തുടങ്ങിയവ ഗൂഗിള്‍ പേയിലൂടെ നടത്തുമ്പോള്‍ അഞ്ചു ശതമാനം കാഷ്ബാക്കാണ് നല്‍കുന്നത്. മറ്റ് ഇടപാടുകള്‍ക്ക് പരിധിയില്ലാതെ രണ്ടു ശതമാനം കാഷ്ബാക്കും ലഭിക്കും.
കാര്‍ഡിനായുളള അപേക്ഷ മുതല്‍ എല്ലാം ഡിജിറ്റലായി നടത്താമെന്നതും കാഷ്ബാക്കുകള്‍ എയ്‌സ് ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടുകളില്‍ നേരിട്ടു ലഭിക്കുമെന്നതും ഏറെ ആകര്‍ഷകമാണ്. ഗൂഗിള്‍ പേ ഉപഭോക്താക്കള്‍ക്ക് ഫോണില്‍ അറ്റാച്ചു ചെയ്യുന്ന സുരക്ഷിതമായ ഡിജിറ്റല്‍ ടോക്കണ്‍ വഴി പണമടക്കല്‍ നടത്താം. കാര്‍ഡ് വിവരങ്ങള്‍ പങ്കു വെക്കാതെ തന്നെ ഇതു ചെയ്യാം.