പുതിയ ഡസ്റ്ററിന് ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ക്ക് റെനോ വില കുറച്ചു. കിഴിവുകളും ആനുകൂല്യങ്ങളും ഒക്ടോബര്‍ മുഴുവന്‍ ലഭിക്കും. 39000 മുതല്‍ 100000 വരെയുള്ള കിഴിവുകളാണ് ലഭിക്കുക. പെട്രോള്‍ ഡസ്റ്ററിന് 25000 രൂപ വരെ കാഷ് ഡിസ്കൗണ്ടായും 25000 രൂപ എക്സചേഞ്ച് ആനുകൂല്യമായും 20000 രൂപ ലോയല്‍റ്റി ബോണസായും 30000 രൂപ കോര്‍പ്പറേറ്റ് ഡിസ്കൗണ്ടായും ഡീലര്‍മാര്‍ വാഗ്ദാനം ചെയ്യുന്നു.
ആര്‍എക്സ്ഇ ട്രിമ്മില്‍ പ്രത്യേകമായി 50000 രൂപ കാഷ് ഡിസ്കൗണ്ടും 20000 രൂപ ലോയല്‍റ്റി ബെനഫിറ്റും നല്‍കുന്നുണ്ട്.
ഡസ്റ്ററിന്റെ ടര്‍ബോ പെട്രോള്‍ പതിപ്പുകള്‍ക്ക് ലോയല്‍റ്റി ബോണസായി 20000 രൂപവരെയും 30000 രൂപ കോര്പ്പറേററ് കിഴിവും ലഭിക്കും.
നിലവിലുള്ള ഡസ്റ്റര്‍ ഉടമകള്‍ക്ക് ഡീലര്‍മാര്‍ റെനോയുടെ ‘ഈസി കെയര്‍ ‘മൂന്ന് വര്‍ഷം/50000 കിലോമീറ്റര്‍ പാക്കേജ് വാഗ്ദാനം ചെയ്യുന്നു.അടുത്തിടെ ബിഎസ് 6 മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് വാഹനത്തിന്റെ 106 എച്ച്പി,1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് റിനോ അപ്ഡേറ്റു ചെയ്തു.കൂടുതല്‍ കരുത്തുറ്റ 156 എച്ച്.പി, 1.3 ലിററര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന് ഈ ശ്രേണിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.പഴയ എഞ്ചിനും നിലവില്‍ ലഭ്യമാണ്. മാനുവല്‍,സിവിടി ഗിയര്‍ബോക്സാണ് വാഹനത്തിന്