തനിഷ്ഖിന്റെ പരസ്യത്തെ പിന്തുണച്ച് തരൂര്‍


ബഹിഷ്‌കരണ ഭീഷണി നേരിട്ട തനിഷ്ഖ് ജ്വല്ലറിക്ക് പിന്തുണയുമായി ശശി തരൂര്‍ എം.പി. ഹിന്ദു മരുമകളുടെ സീമന്ത ചടങ്ങ് ആഘോഷിക്കുന്ന മുസ്ലിം കുടുംബത്തിന്റെ കഥ പറയുന്ന പരസ്യം ഒരുക്കിയതിനെ തുടര്‍ന്നാണ് തനിഷ്ഖിന് ബഹിഷ്‌കരണ ഭീഷണി വന്നത്. ഹിന്ദു-മുസ്ലീം ഐക്യം അലോസരപ്പെടുത്തുന്നുണ്ടെങ്കില്‍ വര്‍ഗീയവാദികള്‍ ബഹിഷ്‌കരിക്കേണ്ടത് ഇന്ത്യയെയാണെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
ടൈറ്റാന്‍ ഗ്രൂപ്പിന്റെ കീഴിലുള്ളതാണ് തനിഷ്ഖ് ജ്വല്ലറി. പരസ്യം ലവ് ജിഹാദും വ്യാജ മതേരത്വവും പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ച് ചിലര്‍ ബോയ്‌ക്കോട്ട് തനിഷ്ഖ് എന്ന പേരില്‍ഹാഷ്ടാഗ് കാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചിരുന്നു. പരസ്യം നിരോധിക്കണമെന്നും ബ്രാന്‍ഡ് ബഹിഷ്‌കരിക്കണമെന്നുമായിരുന്നു ആഹ്വാനം. ഇതിനെതിരെയാണ് ശശി തരൂര്‍ ട്വീററ് ചെയ്തത്.