രാജ്യമൊട്ടാകെ എസ്ബിഐ സേവനങ്ങള്‍ തടസ്സപ്പെട്ടു


കണക്റ്റിവിറ്റി പ്രശ്‌നങ്ങള്‍ കാരണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) സേവനങ്ങള്‍ തടസ്സപ്പെട്ടു. എടിഎമ്മുകളും പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) മെഷീനുകളും ഒഴികെയുള്ള എല്ലാ ബാങ്കിംഗ് ചാനലുകളെയും തകരാര്‍ ബാധിച്ചതായി എസ്ബിഐ ചൊവ്വാഴ്ച ട്വീറ്റില്‍ അറിയിച്ചു.
ഇടയ്ക്കിടെയുള്ള കണക്റ്റിവിറ്റി പ്രശ്‌നങ്ങള്‍ കാരണം തങ്ങളുടെ കോര്‍ ബാങ്കിംഗ് സംവിധാനം ഇന്ന് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന് താമസം നേരിടുന്നുണ്ടെന്നും ഉച്ചയ്ക്ക് മുമ്പ് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ബാങ്ക് ട്വീറ്റ് ചെയ്തു.

അറ്റകുറ്റ പണി കാരണം യോനോ ആപ്പ് 13 ന് പ്രവര്‍ത്തിക്കില്ലെന്ന് എസ്ബിഐ നേരത്തെ അറിയിപ്പു നല്‍കിയിരുന്നു.
40 കോടിയിലധികം ഉപഭോക്താക്കളുള്ള എസ്ബിഐക്ക് ഇന്ത്യയുടെ ബാങ്കിംഗ് മേഖലയുടെ അഞ്ചിലൊന്ന് വിഹിതമുണ്ട്. ഇതില്‍ 8 ലക്ഷത്തോളം ആളുകള്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് സൗകര്യങ്ങളും 2 ലക്ഷത്തോളം പേര്‍ മൊബൈല്‍ ബാങ്കിംഗ് സേവനങ്ങളുമാണ് ഉപയോഗിക്കുന്നത്. എസ്ബിഐയുടെ ഡിജിറ്റല്‍ ആപ്ലിക്കേഷനായ യോനോയ്ക്ക് 2.1 ലക്ഷത്തിലധികം രജിസ്‌ട്രേഷനുകളുണ്ട്, അതേസമയം ഡിജിറ്റല്‍ ബാങ്കിംഗ് പോര്‍ട്ടലായ ”Onlinesbi’ക്ക് 7.35 കോടിയിലധികം ഉപയോക്തൃ അടിത്തറയുണ്ട്.