ഇലക്ട്രോണിക് -ഡിജിറ്റല്‍ ഉപകരണങ്ങള്‍ക്ക് വന്‍ ഡിസ്കൗണ്ട് ഓഫറുകളുമായി സാംസങ്. ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡെയ്സ്, ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ എന്നിവയിലാണ് വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസ്കൗണ്ട്, ഗിഫ്റ്റ്, ഫിനാന്‍സ് സ്കീമുകള്‍, എക്സ്ചേഞ്ച് ഓഫറുകള്‍, ഇഎംഐകള്‍ എന്നിവയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 805 രൂപ വരെ കുറഞ്ഞ വിലയില്‍ ഇഎംഐകള്‍ ആരംഭിക്കുമെന്നും 2,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡെയ്സ് വില്‍പ്പന ഒക്ടോബര്‍ 16 നും ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 17 നും ആരംഭിക്കും.
ഫ്ളിപ്പ്കാര്‍ട്ടില്‍ സാംസങ്ങിന്റെ ദി ഫ്രെയിം ടിവികളുടെ 50 ഇഞ്ച്, 55 ഇഞ്ച്, 65 ഇഞ്ച് മോഡലുകള്‍ യഥാക്രമം 72,990 രൂപ, 81,990 രൂപ, 1,29,990 രൂപ നിരക്കില്‍ ലഭ്യമാണ്. സെരിഫ് ടിവി യഥാക്രമം 43 ഇഞ്ച്, 49 ഇഞ്ച്, 55 ഇഞ്ച് മോഡലുകള്‍ക്ക് ആമസോണില്‍ 64,990 രൂപ, 84,990 രൂപ, 99,990 രൂപ എന്നീ നിരക്കിലാണ് ലഭിക്കുക. ഉപയോക്താക്കള്‍ക്ക് 24 മാസത്തെ ഇഎംഐകള്‍, എക്സ്ചേഞ്ച് ഓഫറുകള്‍, 2000 രൂപ വരെ ക്യാഷ്ബാക്ക് എന്നിവയും ലഭിക്കും.
ഫ്ളിപ്കാര്‍ട്ടില്‍ സാംസങ്ങിന്റെ സ്പേസ്മാക്സ് ഫാമിലി ഹബ് റഫ്രിജറേറ്ററുകള്‍ വാങ്ങുമ്പോള്‍ 37,999 രൂപ വില വരുന്ന ഗാലക്സി നോട്ട് 10 ലൈറ്റ് സൗജന്യമായി ലഭിക്കും ഒപ്പം 10 ശതമാനം വരെ ക്യാഷ്ബാക്കും ലഭിക്കും. സാംസങ്ങിന്റെ കേര്‍ഡ് മാസ്ട്രോ റഫ്രിജറേറ്ററുകള്‍ (244 ലിറ്റര്‍) 5,000 രൂപ ഇളവില്‍ 25,990 രൂപയ്ക്ക് ലഭിക്കും. ഇഎംഐ ഓപ്ഷനുകള്‍ 2,166 രൂപയില്‍ താഴെയാണ്. സൈഡ്ബൈസൈഡ് (700 ലിറ്റര്‍), ഫ്രോസ്റ്റ് ഫ്രീ (415 ലിറ്റര്‍) റഫ്രിജറേറ്ററുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് യഥാക്രമം 22,100 രൂപ, 11,500 രൂപ കിഴിവ് ലഭിക്കും, വില യഥാക്രമം 67,490 രൂപ, 41,490 രൂപ എന്നിങ്ങനെയാണ്. 345 ലിറ്റര്‍, 253 ലിറ്റര്‍ കപ്പാസിറ്റികളിലുള്ള ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകള്‍ യഥാക്രമം 11,500 രൂപ, 33,490 രൂപ, 23,090 രൂപ നിരക്കില്‍ ലഭിക്കും. ഈ ഓഫറുകള്‍ ഫ്ലിപ്കാര്‍ട്ടിനും ആമസോണിനും ബാധകമാണ്.
അടുത്തിടെ പുറത്തിറക്കിയ 7 കിലോ മോഡല്‍ സാംസങ് വാഷര്‍ ഡ്രയേഴ്സ് 6,600 രൂപ കിഴിവ് നല്കി 38,990 രൂപക്ക് ലഭിക്കും. 7 കിലോ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന് വിത്ത് സ്റ്റീം ക്ലീന്‍ ടെക്നോളജി 28,900 രൂപയ്ക്ക് ലഭിക്കും. 7,300 രൂപയാണ് ഇതിന് കിഴിവ് ലഭിക്കുക. 6 കിലോ ഫ്രണ്ട് ലോഡ് മോഡല്‍ 5,910 രൂപ കിഴിവോടെ 20,990 രൂപയ്ക്ക് ലഭിക്കും. 10 കിലോ ശേഷിയുള്ള സാംസങ്ങിന്റെ പൂര്ണ്ണഓട്ടോമാറ്റിക് ടോപ്പ് ലോഡിംഗ് വാഷിംഗ് മെഷീന്, 5,900 രൂപ കിഴിവില്‍ 24,000 രൂപയ്ക്ക് ലഭിക്കും. 6.5 കിലോഗ്രാം ടോപ്പ് ലോഡ് മോഡല്‍ 3,301 രൂപ കിഴിവ് കഴിഞ്ഞ് 13,499 രൂപയ്ക്ക് ലഭിക്കും. 1,125 രൂപ മുതല്‍ ആരംഭിക്കുന്ന ഇഎംഐ ഓപ്ഷനുകളും ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഈ ഓഫറുകള്‍ രണ്ട് പോര്‍ട്ടലുകളിലും ബാധകമാണ്.
1.5 ടണ്‍ 5 സ്റ്റാര്‍ അല്ലെങ്കില്‍ 3 സ്റ്റാര്‍ മോഡലുകള്‍ സാംസങ് കണ്‍വെര്‍ട്ടിബിള്‍ ഇന്‍വെര്‍ട്ടര്‍ എസികള്‍ ഫ്ളിപ്കാര്‍ട്ടില്‍ യഥാക്രമം 31,990 രൂപ, 27,990 രൂപ വിലയ്ക്ക് ലഭിക്കും.യഥാക്രമം 1,333 രൂപ, 1,166 രൂപ മുതല്‍ ഇഎംഐകള്‍ ലഭിക്കും. ഉപഭോക്താവിന് ഡിജിറ്റല്‍ ഇന്‍വെര്‍ട്ടര്‍ കംപ്രസ്സറില്‍ 10 വര്‍ഷത്തെ വാറന്റി, കണ്ടന്‍സറില്‍ അഞ്ച് വര്‍ഷത്തെ വാറന്റി, പിസിബി കണ്ട്രോളറില് അഞ്ച് വര്‍ഷത്തെ വാറന്റി, അഞ്ച് വര്‍ഷത്തേക്ക് ഫ്രീ ഗ്യാസ് റീചാര്‍ജ്, സൗജന്യ ഇന്സ്റ്റാളേഷന് എന്നിവയും ലഭിക്കും.