സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു


കേരളത്തില്‍ തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഇന്നും സ്വര്‍ണ വില പവന് വില 37,800 രൂപയാണ്. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ വില തുടരുന്നത്. കഴിഞ്ഞ ശനിയാഴ്ച്ച മുതല്‍ പവന് 37,800 രൂപയായിരുന്നു സ്വര്‍ണത്തിന് വില. 4,725 രൂപയാണ് ഒരു ഗ്രാമിന്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഒക്ടോബര്‍ അഞ്ചിന് രേഖപ്പെടുത്തിയ പവന് 37120 രൂപയാണ്.