ആപ്പിള്‍ ഐഫോണ്‍ 11ന്റെ വില 13,400 രൂപയോളം കുറച്ചു. ഉയര്‍ന്ന വിലമൂലം ഐഫോണ്‍ 12 സീരിസിലേയ്ക്ക് പോകാന്‍ താല്പര്യമില്ലാത്തവര്ക്ക് മികച്ച സാധ്യതയാണിത്.
രാജ്യത്ത് പുതിയതായി തുറന്ന ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്റ്റോറില്‍ ഐഫോണ്‍ 11ന്റെ 64ജി.ബി മോഡല്‍ 54,900 രൂപയ്ക്ക് ലഭ്യമാണ്. നേരത്തെ 68,300 രൂപയായിരുന്നു ഈ
മോഡലിന്റെ വില. ഐഫോണ്‍ 11ന്റെ 128 ജി.ബി മോഡല്‍ 59,900 രൂപയ്ക്കും ലഭിക്കും. 256 ജി.ബി വേരിയന്റിന് 69,900 രൂപയുമാണ് വില.
എസ്ഇ, എക്സ്ആര്‍ സീരിസിന്റെ വിലയിലും കുറവുവരുത്തിയിട്ടുണ്ട്. ഐഫോണ്‍ എസ്ഇ 128 ജി.ബി, 256 ജി.ബി മോഡലുകള്‍ യഥാക്രമം 39,900 രൂപയ്ക്കും 44,900 രൂപയുക്കും
രൂപയുക്കും ലഭിക്കും. ഐഫോണ്‍ എസ്ഇ 256 ജി.ബി വേരിയന്റിന് 54,900 രൂപയാണ് വില. ഐഫോണ്‍ എക്സ്ആര്‍ 64 ജി.ബിക്ക് 47,900 രൂപയും 128 ജി.ബി മോഡലിന് 52,900
രൂപയും നല്‍കിയാല്‍മതി. ഉത്സവ ഓഫറിന്റെ ഭാഗമായി ഒക്ടോബര്‍ 17മുതല്‍ ഐഫോണ്‍ 11നൊപ്പം എയര്‍പോഡുകളും ആപ്പിള്‍ സ്റ്റോര്‍ സൗജന്യമായി നല്‍കും. ആമസോണും
ഫ്ളിപ്കാര്‍ട്ടും ഐ ഫോണ്‍ 11ന് 18,000 രൂപയോളം വിലക്കിഴിവാണ് പ്രഖ്യാപിച്ചിട്ടുള്ളത്.