പണപ്പെരുപ്പം കുതിക്കുന്നു; സെപ്റ്റംബറില്‍ 7.34 ശതമാനം

മുംബൈ: ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പനിരക്ക് സെപ്റ്റംബറില്‍ 7.34 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നു. ഓഗസ്റ്റിലിത് 6.69 ശതമാനമായിരുന്നു.
മുന്‍വര്‍ഷം ഇതേകാലത്ത് മൂന്നു ശതമാനം മാത്രമായിരുന്നു. പച്ചക്കറി വിലയില്‍ 20.7 ശതമാനം, പയര്‍ വര്‍ഗങ്ങളുടെ വിലയില്‍ 14.67 ശതമാനം, ഇറച്ചി, മീന്‍ വില 17.60 ശതമാനം എന്നിങ്ങനെയാണ് സെപ്റ്റംബറില്‍ ഉണ്ടായ വര്‍ദ്ധന.