പര്‍പ്പിള്‍ പിങ്ക് വജ്രം ലേലത്തിന്; വില 276 കോടി രൂപ


ലോകത്തിലെ ഏറ്റവുംവലുതും തിളക്കമുള്ളതുമായ വജ്രങ്ങളിലെന്നാണ് ‘പര്‍പ്പിള്‍പിങ്ക്’. ഇത് സ്വന്തമാക്കണമെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവസരമുണ്ട്.
നവംബര്‍ 11 ന് ലേലത്തിലൂടെ വില്‍പ്പനക്ക് വച്ചിരിക്കുകയാണ്. വില ഏകദേശം 3.8 കോടി യു എസ് ഡോളര്‍. അതായത് 276 കോടിയോളം രൂപ. സോതെബിയിലെ ജനീവ മാഗ്‌നിഫിഷ്യന്റ് ജൂവലേഴ്‌സിന്റെ പക്കലുള്ള വജ്രമാണിത്.
ദി സ്പിരിറ്റ് ഓഫ് റോസ്’ എന്നു വിളിപ്പേരുള്ള വജ്രം 14.83 കാരറ്റാണ്. റഷ്യയുടെ വടക്കുകിഴക്കുള്ള സഖായില്‍ അല്‍റോസയുടെ ഉടമസ്ഥതയിലുള്ള ഖനിയില്‍നിന്നാണ് 2017ല്‍ 27.85 കാരറ്റ് പരുക്കന്‍ പിങ്ക് വജ്രം ലഭിച്ചത്. സെര്‍ജി ഡയാഗിലേവാണ് ദീര്‍ഘവൃത്താകൃതിയില്‍ ഇപ്പോഴുള്ള രീതിയില്‍ വജ്രം രൂപപ്പെടുത്തിയത്.