റിപ്പബ്ലിക് ടിവിക്കും ടൈംസ് നൗവിനുമെതിരെ ബോളിവുഡ്


ബോളിവുഡ് വ്യവസായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് റിപ്പബ്ലിക് ടിവി, ടൈംസ് നൗ എന്നീ ചാലനിതിരെ ബോളിവുഡില്‍ പ്രതിഷേധം.
ടിആര്‍പി റേറ്റില്‍ കൃത്രിമം നടത്തിയതിനു പിന്നാലെ താരങ്ങളെ അപകീര്‍ത്തി പെടുത്തിയ സംഭവങ്ങള്‍ക്ക് ഇരു ചാനലുകള്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് ബോളിവുഡിലെ പ്രമുഖ നിര്‍മാതാക്കളും ചലച്ചിത്ര സംഘടനകളും.
നടന്‍ അമീര്‍ ഖാന്റെ ഉടമസ്ഥതയിലുള്ള അമീര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, സല്‍മാന്‍ ഖാന്റെ സല്‍മാന്‍ ഖാന്‍ ഫിലിംസ്, ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവ ഉള്‍പ്പെടെ ബോളിവുഡിലെ 38 ഓളം നിര്‍മാതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.