ഒറ്റ ദിവസം കൊണ്ട് നഷ്ടപ്പെട്ടത് 3.3 ലക്ഷം കോടി രൂപ


ആശങ്കാകുലമായ വ്യാഴാഴ്ച ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്ടപ്പെത് 3.3 ലക്ഷം കോടി രൂപ. ഐടി ഓഹരികളില്‍ വലിയ നേട്ടമുണ്ടായപ്പോള്‍ സെന്‍സെക്‌സ്, നിഫ്റ്റി സൂചികകള്‍ പതറി. വാഹന, ലോഹ നിര്‍മ്മാണ കമ്പനികളുടെ ഓഹരികള്‍ക്ക് ഡിമാന്‍ഡ് ഉയര്‍ന്നെങ്കിലും വിപണി തകരുകയായിരുന്നു. ഇതോടെ കഴിഞ്ഞ 10 ദിവസത്തെ കുതിപ്പിന് അവസാനമായി. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പേരുചേര്‍ത്ത കമ്പനികളുടെ മൊത്തം മൂല്യം 157.22 ലക്ഷം കോടി രൂപയായി ചുരുങ്ങി.
വരും ദിവസങ്ങളിലും സെന്‍സെക്‌സ്, നിഫ്റ്റി ചാഞ്ചാടുമെന്ന് വിദഗ്ധര്‍ പറയുന്നു. അതുകൊണ്ട് നിക്ഷേപകര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. വിപണിയുടെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യാ ഢകത സൂചിക 9 ശതമാനത്തിന് മുകളിലാണ് ഇപ്പോള്‍ തുടരുന്നത്.