ഓഹരി: നഷ്ടം റിലയന്‍സ് അടക്കമുള്ള പ്രമുഖ കമ്പനികള്‍ക്ക്


മുംബൈ: ഓഹരി സൂചികകളുടെ ഇടിവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ക്കും കനത്ത തിരിച്ചടി നേരിട്ടു. ബജാജ് ഫിനാന്‍സ്, ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, എച്ച്‌സിഎല്‍ ടെക് എന്നീ മറ്റ് പ്രമുഖ കമ്പനികളുടെ അത്ര വലിയ തിരിച്ചടിയുണ്ടായില്ലെങ്കിലും മൂന്നര ശതമാനത്തിന് മുകളിലുള്ള ഇടിവ് രണ്ട് സൂചികളിലും റിലയന്‍സിന് നേരിടേണ്ടി വന്നു.
നിഫ്റ്റിയില്‍ റിലയന്‍സിന്റെ നിരക്ക് 2206.50 വരെ ഇടിഞ്ഞു. 81 രൂപയുടെ കുറവാണ് ഓഹരിയില്‍ ഉണ്ടായത് (3.54 ശതമാനം). രാവിലെ 2290 എന്ന നിരക്കിലായിരുന്നു റിലയന്‍സ് വിപണി ഓപ്പണ്‍ ചെയ്തത്. ഒരു ഘട്ടത്തിലും മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിയാതിരുന്ന സൂചിക ഏറ്റവും താഴ്ന്ന നിലയില്‍ 2195 വരെയെത്തി. പിന്നീട് തിരികെ കയറി 2287.50 എന്ന നിരക്കിലാണ് നിഫ്റ്റിയില്‍ റിലയന്‍സ് കച്ചവടം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലും 81.80 രൂപ കുറഞ്ഞ് 2205.55 രൂപ വരെ വിപണി മൂല്യം താഴ്ന്നു. രാവിലെ 2291. 0 എന്ന നിരക്കിലായിരുന്നു ഓപ്പണ്‍ ചെയ്തത്. ഒരു ഘട്ടത്തില്‍ 70 പൈസ ഉയര്‍ത്തി 2291.70 എന്ന നിരക്കില്‍ എത്തിയെങ്കിലും 2287.35 എന്ന നിരക്കിലാണ് കച്ചവടം അവസാനിപ്പിച്ചത്. ഏറ്റവും താഴ്ന്ന നിരക്ക് 2195. 10 ആണ്.
ഇന്ന് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് എച്ചിസിഎല്‍ ടെക്കാണ്. അവരുടെ വിപണി മൂല്യം 6 ശതമാനം ഇടിഞ്ഞു. ബജാജ് ഫിനാന്‍സ്, ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍ എന്നിവരുടേത് നാല് ശതമാനവുമാണ് ഇടിഞ്ഞത്.