ന്യൂഡല്‍ഹി: വാര്‍ത്താചാനലുകളുടെ റേറ്റിങ് പ്രസിദ്ധീകരിക്കുന്നത് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസെര്‍ച്ച് കൗണ്‍സില്‍(ബാര്‍ക്) നിര്‍ത്തിവെച്ചു. മൂന്നുമാസത്തേക്കാണ് നിര്‍ത്തിവെച്ചിരിക്കുന്നത്. ഹിന്ദി, റീജണല്‍, ഇംഗ്ലീഷ് ന്യൂസ്, ബിസിനസ് ന്യൂസ് തുടങ്ങി എല്ലാ ചാനലുകളും ഇതില്‍ ഉള്‍പ്പെടും.
റേറ്റിങ് പരിശോധനാ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കിയ ശേഷം റേറ്റിംങ് പുനരാരംഭിക്കും. ഈ മാസം ആദ്യം റേറ്റിങ്ങില്‍ കൃത്രിമത്വം കാട്ടിയെന്നാരോപിച്ച്
റിപ്പബ്ലിക് ടിവി ഉള്‍പ്പടെ ചില ചാനലുകള്‍ക്കെതിരെ മുംബൈ പോലീസ് കേസെടുത്തിരുന്നു.