വിപണിമൂല്യം അഞ്ചുലക്ഷം കോടി കടന്ന് ഇന്‍ഫോസിസ്

ഇന്‍ഫോസിസിന്റെ ഓഹരി വില വ്യാഴാഴ്ച വിപണിയില്‍ കുതിച്ചു. ഇതോടെ കമ്പനിയുടെ വിപണിമൂല്യം അഞ്ചുലക്ഷം കോടി മറികടന്നു. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ടതിനെതുടര്‍ന്നാണ് മൂല്യം ഉയര്‍ന്നത്.
രാജ്യത്തെതന്നെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് 20.5ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. ഇതോടെ ഓഹരി വില 4.31ശതമാനം ഉയര്‍ന്ന് 1,185 രൂപ
നിലവാരത്തിലെത്തി. കഴിഞ്ഞദിവസം 1,136 രൂപയിലാണ് ബിഎസ്ഇയില്‍ ക്ലോസ് ചെയ്തത്. ടി.എസി.എസ് കഴിഞ്ഞാല്‍ അഞ്ചുലക്ഷം കോടി രൂപ വിപണിമൂല്യം മറികടക്കുന്ന
രണ്ടാമത്തെ ഐടി കമ്പനിയായി ഇതോടെ ഇന്‍ഫോസിസ്. ഈവര്‍ഷം ഓഹരിവിലയില്‍ 53.88ശതമാനമാണ് നേട്ടം. ഒരുമാസത്തിനിടെ ഓഹരി വില 14.68
ശതമാനം ഉയരുകയും ചെയ്തു.