സൂപ്പര്‍ സിക്‌സ് ആനുകൂല്യങ്ങളുമായി ഹോണ്ട സ്‌കൂട്ടര്‍


കൊച്ചി: ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌ക്കൂട്ടര്‍ ഇന്ത്യ കേരളത്തില്‍ വിറ്റ ഇരുചക്രവാഹനങ്ങളുടെ എണ്ണം 25 ലക്ഷം കടന്നു. 2001 മുതല്‍ 2014 വരെ കേരളത്തില്‍ പത്തുലക്ഷം ഇരു ചക്രവാഹനങ്ങളാണ് വിറ്റത്. അടുത്ത ആറു വര്‍ഷം കൊണ്ട് 15 ലക്ഷം വാഹനങ്ങള്‍ കൂടി വില്‍പ്പന നടത്തി. കേരളത്തില്‍ ഹോണ്ട സൂപ്പര്‍ സിക്‌സ് ആനുകൂല്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഹോണ്ട ടു വീലേഴ്‌സ് ഇന്ത്യ ഇത് ആഘോഷിക്കുന്നത്.
നവംബര്‍ 20 വരെ നീണ്ടു നില്‍ക്കുന്ന ഈ ആനുകൂല്യ പ്രകാരം ഉപഭോക്താക്കള്‍ക്ക് 11,000 രൂപ വരെ നേട്ടമുണ്ടാകും. ഏറ്റവും കുറഞ്ഞ നിരക്കില്‍ 100 ശതമാനം വരെ വായ്പ, ഇഎംഐ പദ്ധതിയില്‍ 50 ശതമാനം ഡിസ്‌ക്കൗണ്ട്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ഇഎംഐകളില്‍ അയ്യായിരം രൂപ വരെ കാഷ്ബാക്ക്, പേടിഎം വഴിയുള്ള വാങ്ങലില്‍ 2500 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ തുടങ്ങിയവയാണ് ഇതിലൂടെ ലഭിക്കുന്നത്. മധ്യനിര മോട്ടോര്‍ സൈക്കിള്‍ പ്രേമികള്‍ക്ക് ആവേശം നല്‍കിക്കൊണ്ട് പുതിയ ഹൈനസ് സിബി350 ആഗോള തലത്തില്‍ അവതരിപ്പിച്ച് രണ്ടാഴ്ചയ്ക്കകം അതു കേരളത്തിലും അവതരിപ്പിക്കും.