ഒരു രൂപ കൊണ്ട് 25 ലക്ഷം രൂപ നേടാം


ഒരു രൂപ നാണയം കൈയിലുണ്ടെങ്കില്‍ 25ലക്ഷം നേടാം. പക്ഷെ നാണയത്തിന് 100 വര്‍ഷമെങ്കിലും പഴക്കമുണ്ടാകണം. അപൂര്‍വവും പുരാതനവുമായ നാണയങ്ങള്‍ ഇന്ത്യമാര്‍ട്ടിലൂടെ നിങ്ങള്‍ക്ക് ലേലംചെയ്യാം. ഇത്തരത്തില്‍ പുരാതനമായ നാണയം നിങ്ങളുടെ കൈവശമുണ്ടെങ്കില്‍ ലക്ഷങ്ങള്‍ സ്വന്തമാക്കാം. 1913ലെ ഒരു രൂപ നാണയമുണ്ടെങ്കില്‍ 25 ലക്ഷം രൂപയെങ്കിലും ലഭിക്കും. വിക്ടോറിയന്‍ കാലഘട്ടത്തില്‍ നിര്‍മിച്ച
നിര്‍മിച്ച ഈ വെള്ളിനാണയത്തിന് വില 25 ലക്ഷമായാണ് നിശ്ചയിച്ചിട്ടുള്ളത്. പതിനെട്ടാം നൂറ്റാണ്ടിലെ നാണയത്തിനും 1818ല്‍നിര്‍മിച്ച ഈസ്റ്റ് ഇന്ത്യാ
കമ്പനിയുടെ നാണയത്തിനും 10 ലക്ഷം രൂപയാണ് ഇന്ത്യാമാര്‍ട്ടില്‍ വിലനിശ്ചയിച്ചിട്ടുള്ളത്. അപൂര്‍വവും പുരാതനവുമായ ഈ നാണയത്തില്‍ ഹനുമാന്റെ ചിത്രം ആലേഖനം
ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ പുരാതനമായ നാണയം കൈവശമുണ്ടെങ്കില്‍ ഇന്ത്യമാര്‍ട്ട് ഡോട്ട്‌കോമില്‍ അക്കൗണ്ടുണ്ടാക്കി വില്പനക്കാരനായി രജിസ്റ്റര്‍ ചെയ്യണം.
അതിനുശേഷം നാണയത്തിന്റെ ചിത്രം അപ് ലോഡ് ചെയ്ത് വില്പനയ്ക്ക് പ്രദര്‍ശിപ്പിക്കാം.