കേരളത്തില്‍ സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 200 രൂപ കുറഞ്ഞ് 37360 രൂപയാണ് വില. ഗ്രാമിന് 4670 രൂപയാണ് ഇന്നത്തെ വില. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് ഒക്ടോബര്‍ 10 മുതല്‍ 13 വരെ രേഖപ്പെടുത്തിയ പവന് 37,800 രൂപയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഒക്ടോബര്‍ അഞ്ചിന് രേഖപ്പെടുത്തിയ പവന് 37120 രൂപയാണ്.
ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്തര്‍ദേശീയ വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് നേരിയതോതില്‍ കുറഞ്ഞ് 1,906.39
ഡോളര്‍ നിലവാരത്തിലെത്തി. ഈയാഴ്ചതന്നെ വിലയില്‍ ഒരുശതമാനത്തോളമാണ് കുറവുണ്ടയത്. യുഎസ് ഉത്തേജന പാക്കേജ് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്ക്കുന്നതും
ഡോളര്‍ കരുത്താര്‍ജിച്ചതുമാണ് ആഗോള വിപണിയില്‍ സ്വര്‍ണവില കുറയാനിടയാക്കിയത്.