75 രൂപ നാണയം പുറത്തിറക്കി

വേള്‍ഡ് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് 75 രൂപ നാണയം പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നാണയം പുറത്തിറക്കിയത്. ഭക്ഷ്യകാര്‍ഷിക സംഘടനയുമായുള്ള ഇന്ത്യയുടെ ദീര്‍ഘകാല ബന്ധത്തിന്റെ അടയാളമായാണ് നാണയം പുറത്തിറക്കിയത്.
പ്രത്യേകം വികസിപ്പിച്ച 17 വിളകളുടെ വൈവിധ്യങ്ങളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. കേന്ദ്ര കൃഷി മന്ത്രി, ധനമന്ത്രി, വനിതാ ശിശു വികസന മന്ത്രി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.