വാക്സിന് ഡിസംബറോടെ 6070 മില്യണ്‍ ഡോസ് കോവിഡ്19 വിപണിയിലിറക്കുമെന്ന് പൂന ആസ്ഥാനമായുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രസെനേകയുമായി ചേര്‍ന്നാണ് വാക്സിന്റെ നിര്‍മാണം.
സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ കൂടുതല്‍ ഡോസ് വാക്സിന് വിപണിയിലിറക്കാന്‍ കഴിയുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്റ്റര്‍ ഡോ. സുരേഷ് ജാദവ് ഒരു എന്‍ജിഒ സംഘടിപ്പിച്ച ചടങ്ങില്‍ വ്യക്തമാക്കുന്നു. അടുത്ത വര്‍ഷം മാര്‍ച്ചോടെ ഇന്ത്യന്‍ വിപണിയില്‍ കോവിഡ് വാക്സിന് സുലഭമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.