കൗണ്ടറില്‍ ചെക്ക് ഇന്‍ ചെയ്യാന്‍ 100 രൂപ ഫീസ്; തീരുമാനം ഇന്‍ഡിഗോയുടേത്

വിമാനത്താവളത്തിലെ കൗണ്ടറുകളില്‍ ചെക്ക് ഇന്‍ ചെയ്യുന്ന യാത്രക്കാരില്‍ നിന്നും 100 രൂപ ഫീസ് ഈടാക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ തീരുമാനം. വെബ് ചെക്ക്ഇന്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണീ തീരുമാനം. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വിമാനക്കമ്പനി ഇത്തരത്തിലുള്ള ഫീസ് സംവിധാനം നടപ്പിലാക്കുന്നത്.
പകര്‍ച്ചവ്യാധി സമയങ്ങളില്‍ സമ്പര്‍ക്കമില്ലാതാക്കുന്നതിനാണ് പുതിയ തീരുമാനം. അധികം വൈകാതെ മറ്റ് വിമാനക്കമ്പനികളും ഇത്തരത്തിലുള്ള ഒരു സംവിധാനത്തിലേക്ക് കടന്നേക്കും. ഒക്‌ടോബര്‍ 17 മുതല്‍ ഈ സംവിധാനം നിലവില്‍ വന്നെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. ഇന്‍ഡിഗോയുടെ വെബ്‌സൈറ്റ്, ആപ്പ് എന്നിവ വഴി ചെക്ക്ഇന്‍ ചെയ്യാന്‍ സാധിക്കും.