ഡല്‍ഹിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കി

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കിക്കൊണ്ടുള്ള ഇലക്ട്രിക് വാഹന നയം ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഈ വാരാദ്യത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് റോഡ് ടാക്‌സ് ഇളവ് ചെയ്ത് നല്‍കിയിരുന്നു.
നേരത്തെ, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നാലു ചക്ര ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 1.5 ലക്ഷം രൂപ വരെ ഇന്‍സെന്റീവ് പ്രഖ്യാപിച്ചിരുന്നു. ഇരുചക്ര, മുച്ചക്ര ഓട്ടോറിക്ഷകള്‍, ഇ റിക്ഷകള്‍, ചരക്ക് വാഹനങ്ങള്‍ എന്നിവയ്ക്ക് 30,000 രൂപ വരെ ഇളവ് ലഭിക്കും.