എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ ഹോം ഡെലിവറിയ്ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ വരുന്നു. നവംബര്‍ മുതല്‍ ഡെലിവറിയ്ക്ക് ഒടിപി നിര്‍ബന്ധമാകും. പാചക വാതക ഗ്യാസ് സിലിണ്ടറുകള്‍ വീട്ടുപടിയ്ക്കല്‍ എത്തിക്കുന്നതിനുള്ള നടപടിയ്ക്ക് വ്യക്തികള്‍ക്ക് ഒടിപി ലഭിക്കേണ്ടത് നിര്‍ബന്ധമാണ്. ഗ്യാസ് സിലിണ്ടറുകള്‍ മോഷണം പോകുന്നത് തടയുന്നതിനായാണ് ഡെലിവറി ഓതന്റിക്കേഷന് കോഡ് പ്രാബല്യത്തില്‍ വരുത്തുന്നത്. ശരിയായ ഉപഭോക്താവിനെ കണ്ടെത്തി സിലിണ്ടറുകള്‍ എത്തിക്കുന്നതിന് വേണ്ടിയാണിത്. ഇന്ത്യയിലെ പത്ത് സ്മാര്‍ട്ട് സിറ്റികളിലാണ് ഒ ടി പി പ്രാബല്യത്തില്‍ വരുന്നത്. ഉപയോക്താക്കള്‍ക്കിടയില്‍ ഡെലിവറി ഓതന്റിക്കേഷന് കോഡ് പ്രാവര്‍ത്തികമാകുന്നതിന് അനുസൃതമായി കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. രാജസ്ഥാനിലെ ജയ്പൂരില്‍ ഈ സംവിധാനം ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.
സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത നമ്പറിലാണ് ഒടിപി ലഭിക്കുക. ് സിലിണ്ടര്‍ വീട്ടിലെത്തിക്കുമ്പോള്‍ ഉപയോക്താക്കള്‍ ഈ കോഡാണ് ജീവനക്കാരെ കാണിക്കേണ്ടത്.
ഇതോടെ നവംബര്‍ ഒന്നുമുതല്‍ ഉപയോക്താവിന്റെ വിലാസവും മൊബൈല്‍ നമ്പറും കൃത്യമായിരിക്കണം. എന്നാല്‍ കമേഴ്സ്യല്‍ സിലിണ്ടറുകള്‍ക്ക് ഇത് ബാധകമായിരിക്കില്ല.