മലയാള സിനിമയില്‍ ഇനി പാടില്ല;കടുത്ത തീരുമാനവുമായി വിജയ് യേശുദാസ്

ഇന്‍ഡസ്ട്രിയിലെ ദുരനുഭവം കാരണം മലയാളത്തില്‍ ഇന് പാടില്ലെന്ന് പ്രശസ്ത ഗായകന്‍ വിജയ് യേശുദാസ്. ഒരു സ്വകാര്യ ദ്വൈവാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പുതിയ തീരുമാനം പറഞ്ഞത്.
മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കുമൊന്നും അര്‍ഹിക്കുന്ന വില കിട്ടുന്നില്ലെന്നും തമിഴിലും തെലുങ്കിലുമൊന്നും ഈ പ്രശ്‌നമില്ലെന്നും അദ്ദേഹം പറയുന്നു.അവഗണന മടുത്തിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. സംഗീത ലോകത്ത് വലിയ ദുരനുഭവം ആണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു.
മലയാള പിന്നണി ഗാനരംഗത്ത് എത്തിയിട്ട് 20 വര്‍ഷം തികയുമ്പോഴാണ് വിജയിയുടെ പുതിയ പ്രഖ്യാപനം.സ്വന്തം പ്രതിഭകൊണ്ട് ഉയരങ്ങളിലെത്തിയ വിജയിക്ക് ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച് അവസരങ്ങളും അംഗീകാരങ്ങളും കിട്ടിയിട്ടുണ്ട്. മൂന്ന് സംസ്ഥാന അവര്‍ഡുകളും കിട്ടി.