രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം പുതിയ സ്മാര്‍ട്ട് ഫോണുമായി മൈക്രോമാക്സ് ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തുന്നു. ഇന്ത്യയില്‍ ഒരു കാലത്ത് തരംഗമായിരുന്ന മൈക്രോമാക്സ് ഫോണുകള്‍ ചൈനയുമായി പോരാടി നില്‍ക്കാനാവാതെയാണ് വിപണിയില്‍ നിന്നും പോയത്. ‘ഇന്‍ ‘എന്ന പേരിലാണ് മൈക്രോമാക്സ് അവരുടെ പുതിയ സബ് ബ്രാന്‍ഡ് വിപണിയില്‍ അവതരിപ്പിക്കുക.
വില കുറഞ്ഞ ഫോണുകള്‍ എന്നതായിരുന്നു മൈക്രോമാക്സിന്റെ ഏറ്റവും വലിയ പ്രത്യേകത. സാധാരണക്കാരെ ഏറെ ആകര്‍ഷിക്കാനും കാരണമായത് ഇത് തന്നെ. 7000 രൂപ മുതല്‍ 10000 രൂപ വരെ റെഞ്ചിലുള്ള സ്മാര്‍ട്ട് ഫോണുകളായിരിക്കും പുറത്തിറക്കുക. ഇന്ത്യയില്‍ എല്ലായിടത്തും ഓഫലൈന്‍, ഓണ്‍ലൈന്‍ വില്പനയും ഉണ്ടാകും.
അടുത്ത മാസം ആദ്യം രണ്ട് പുത്തന്‍ മോഡലുകളുമായിട്ടാണ് വിപണിയിലേക്ക് പ്രവേശിക്കുക. വര്‍ഷാവസാനമാകുമ്പോഴേക്കും എല്ലാ ശ്രേണിയിലുമുള്ള ഫോണുകള്‍ വിപണിയില്‍ എത്തിക്കാനാവും എന്ന് കമ്പനി പ്രതിനിധികള്‍ പറയുന്നു.