ന്യൂഡല്‍ഹി: കഴിഞ്ഞ ഏഴു വര്‍ഷം രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോര്‍പ്പറേറ്റുകളില്‍നിന്ന് ലഭിച്ച സംഭാവനകളില്‍ 82 ശതമാനവും ലഭിച്ചത് ബിജെപിക്ക്. 201213 മുതല്‍ 20182019 വരെയുള്ള 2818 കോടി സംഭാവനയില് ബിജെപിക്ക് കിട്ടിയത് 2319 കോടി. അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസ് വെളിപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.
ലോക്സഭാ തെരഞ്ഞെടുപ്പ് കാലമായ 201819ല്‍ കോര്‍പറേറ്റുകള്‍ നല്കിയ 876.10 കോടിയില്‍ 698 കോടിയും 201314ല്‍ കോര്‍പറേറ്റുകള്‍ സംഭാവന നല്കിയ 224.61 കോടിയില്‍ 157 കോടിയും ബിജെപിക്ക് കിട്ടി. കോണ്‍ഗ്രസിന് 376 കോടിയും എന്‍സിപിക്ക് 70 കോടിയും തൃണമൂല്‍ കോണ്‍ഗ്രസിന് 45 കോടിയും ലഭിച്ചു.
നരേന്ദ്ര മോദി സര്‍ക്കാര്‍ 2018ല്‍ ഇലക്ടറല്‍ ബോണ്ട് സമ്പ്രദായം ആവിഷ്കരിച്ചതോടെ കൂടുതല്‍ സംഭാവനകളും ബോണ്ട് വഴിയായി. 201819ല്‍ ബിജെപി സമാഹരിച്ച 2,410 കോടി രൂപയില്‍ 1,450 കോടി രൂപയും ബോണ്ടുകള്‍ വഴിയായിരുന്നു. സംഭാവന നല്‍കുന്നവരുടെ വിവരം രഹസ്യമായി സൂക്ഷിക്കാന്‍ കഴിയുന്നതാണ് ഇലക്ടറല്‍ ബോണ്ട് സംവിധാനം.