ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്സില്‍(വിശപ്പ് സൂചിക) ഇന്ത്യ 94ാം സ്ഥാനത്ത്. 107 രാജ്യങ്ങളാണ് സൂചികയില്‍ ഉള്ളത്. വിശപ്പ് രഹിത രാജ്യമാക്കാനുള്ള നടപടികള്‍ പ്രവര്‍ത്തികമാക്കുന്നതില്‍ പരാജയപ്പെട്ടതും പദ്ധതികളുടെ നടത്തിപ്പ് ഫലപ്രദമായ നിരീക്ഷണം ഏര്‍പ്പെടുത്താതതും തണുപ്പന്‍ സമീപവുമാണ് ഇന്ത്യയെ ഹംഗര്‍ ഇന്‍ഡെക്സിനെ സീരിയസ് കാറ്റഗറിയിലേക്ക് എത്തിച്ചത്.
ഇന്ത്യയ്ക്കൊപ്പം ബംഗ്ലാദേശും പാക്കിസ്ഥാനും സീരിയസ് കാറ്റഗറിയില്‍ ഉണ്ടെങ്കിലും അവരുടെ സ്ഥാനം ഇന്ത്യയേക്കാള്‍ മുന്നിലാണ്. ബംഗ്ലാദേശ് 75ാം റാങ്കില്‍. പാക്കിസ്ഥാന് 88ാം സ്ഥാനത്ത്. 78ാം സ്ഥാനത്ത് മ്യാന്‍മറുമുണ്ട്.