അബുദാബി: ഇത്തിഹാദ് എയര്വേയ്സില് നാലു തസ്തികകള്‍ ഒഴിവാക്കുന്നു. ഇത്തിഹാദ് എയര്‍വേയ്സ് ഫ്ലൈറ്റുകളിലെ നാല് സ്റ്റാഫ് റോളുകളാണ് നീക്കംചെയ്യുന്നത്. കാറ്ററിംഗ്, പാചകം, നാനി തുടങ്ങിയ പോസ്റ്റുകളാണ് ഒഴിവാക്കുന്നത്. കോവിഡിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യം പരിഹരിക്കുകയാണ് ലക്ഷ്യം.
അബുദാബി ഗവണ്മെന്റ് ഉടമസ്ഥതയിലുള്ളതാണ് ഇത്തിഹാദ് എയര്‍ലൈന്‍സ്. പാചകക്കാരെയും ഫസ്റ്റ്ക്ലാസ്, ബിസിനസ് ക്ലാസ് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ഭക്ഷണ വിതരണ മാനേജര്‍മാരെയുമാണ് പിരിച്ചുവിടുന്നത്. ബട്ട്ലര്മാരെയും നാനിമാരെയും ഫ്ലൈറ്റ് അറ്റന്‍ഡന്റായി നിയമിക്കും. അതേസമയം എത്ര ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് കമ്പനി അറിയിച്ചിട്ടില്ല.