ഇന്ത്യക്കാര്‍ക്ക് സ്വര്‍ണം വേണ്ട; ഇറക്കുമതിയില്‍ ഇടിവ്


ഇന്ത്യയില്‍ സ്വര്‍ണ്ണ ഇറക്കുമതിയില്‍ വന്‍ ഇടിവ്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 57 ശതമാനം ഇടിഞ്ഞ് 6.8 ബില്യണ്‍ യുഎസ് ഡോളറായി. ഏകദേശം 50,658 കോടി രൂപയാണ് ഇടിവ്. കൊവിഡ് 19 മൂലമാണ് ഡിമാന്‍ഡ് കുത്തനെ കുറഞ്ഞത്. വാണിജ്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഡേറ്റ പുറത്തുവിട്ടത്. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ സ്വര്‍ണ്ണ ഇറക്കുമതി 15.8 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. ഏകദേശം 1,10,259 കോടി രൂപയുടേത്.
സ്വര്‍ണ്ണം, വെള്ളി ഇറക്കുമതിയിലുണ്ടായ ഇടിവ് രാജ്യത്തിന്റെ വ്യാപാരക്കമ്മി കുറച്ചു.
സ്വര്‍ണത്തിന്റെ ഏറ്റവും വലിയ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. പ്രധാനമായും ജ്വല്ലറി വ്യവസായത്തിന്റെ ആവശ്യം നിറവേറ്റുന്നതിനായാണ് ഇന്ത്യയില്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നത്. രാജ്യം പ്രതിവര്‍ഷം 800900 ടണ്‍ സ്വര്‍ണമാണ് സാധാരണ ഇറക്കുമതി ചെയ്യാറുള്ളത്. സ്വര്‍ണം ഉപഭോഗത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. കൊറോണ വൈറസിനെ നേരിടാനുള്ള ലോക്ക്‌ഡൌണുകള്‍ ലഘൂകരിച്ചതിനാല്‍ ജൂലൈയില്‍ മുതല്‍ സ്വര്‍ണ ആവശ്യം വീണ്ടും ഉയര്‍ന്നിരുന്നു.