ഇന്ത്യയില്‍ ചൈനീസ് നിക്ഷേപത്തിന് കര്‍ശന നിയന്ത്രണം


ചൈന ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള നിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ചൈനയില്‍ നിന്നുള്ള ചെറുതും വലുതുമായുമായുള്ള എല്ലാ നിക്ഷേപങ്ങള്‍ക്കും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം. സിംഗപ്പൂര്‍, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങള്‍ വഴി ചൈനീസ് നിക്ഷേപം ഇന്ത്യയിലെത്താന്‍ സാധ്യതയുണ്ട്. ഇത് തടയുന്നതിനായാണ് ചൈനക്ക് പുറമേ മറ്റ് അയല്‍ രാജ്യങ്ങളെക്കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. നേരത്തെ സര്‍ക്കാറിന്റെ അനുമതി വേണ്ട വിദേശ നിക്ഷേപത്തിന് പരിധി നിശ്ചയിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പരിധിവക്കാതെ എല്ലാ നിക്ഷേപത്തിനും മുന്‍കൂര്‍ അനുമതി വേണമെന്ന് തീരുമാനിക്കുകയായിരുന്നു.
പേടിഎം, സോമാറ്റോ, ബിഗ്ബാസ്‌ക്കറ്റ് തുടങ്ങിയ പല ഇന്ത്യന്‍ കമ്പനികളിലും ചൈനീസ് നിക്ഷേപമുണ്ട്.